ഛത്തീസ്ഗഡ് സ്‌ഫോടനത്തില്‍ സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു

പ്രതീകാത്മകം

റായിപൂര്‍: പുഷ്പാലില്‍ പെട്രോള്ങ് കഴിഞ്ഞ് വരികയായിരുന്ന സിആര്‍പിഎഫ് സംഘത്തെ ലക്ഷ്യമിട്ട് മാവോവാദികള്‍ നടത്തിയ സ്‌ഫോടനത്തില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ ബസ്തറിൽ ഇന്ന് രാവിലെയാണ് സ്‌ഫോടനം ഉണ്ടായത്.

ബസ്തര്‍, ദന്തേവാഡ അതിര്‍ത്തിയില്‍ തിരച്ചിലിനായി നിയോഗിച്ച സിആര്‍പിഎഫ് സംഘത്തിലെ കോണ്‍സ്റ്റബിള്‍ റൗഷന്‍ കുമാറാണ്(23) കൊല്ലപ്പെട്ടത്.