വയനാട്ടില്‍ മാവോയിസ്റ്റ് ബന്ധം സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കല്‍പ്പറ്റ: മാവോയിസ്റ്റ് ബന്ധം സംശയിക്കുന്നയാളെ വയനാട് കല്‍പ്പറ്റയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. പോരാട്ടം പ്രവര്‍ത്തകനായ കണ്ണൂര്‍ പൂക്കാട് സ്വദേശി പി കെ രാജീവനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മാവോയിസ്റ്റ് ബന്ധം ഉള്‍പ്പെടെ പൊലീസ് അന്വേഷിച്ച് വരികയാണ്.

2002 ല്‍ പനമരത്തെ സഹകരണ ബാങ്കില്‍ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീക്ഷണിപ്പെടുത്തി ഫയലുകളും മറ്റും കത്തിച്ച കേസിലെ പ്രതി കൂടിയാണ് സജീവന്‍.

ബാങ്ക് അതിക്രമത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ ഇപ്പോഴാണ് കണ്ടെത്തുന്നത്. ബത്തേരിയിലെ രാജീവന്റെ ഭാര്യ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. പുസ്തകങ്ങളും ലഘുരേഖകളും വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

Content Highlight: Man arrested from Wayanad found connection with Maoist