മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി അടുത്തയാഴ്ച വയനാട്ടിൽ

Rahul Gandhi MP will arrive in Wayanad for a three-day visit

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി അടുത്തയാഴ്ച വയനാട്ടിലെത്തും. വരുന്ന തിങ്കളാഴ്ച മണ്ഡലത്തിലെത്തി മൂന്ന് ദിവസം വിവിധ പരിപാടികളിൽ പങ്കെടുക്കും വിധമാകും സന്ദർശനം. ഔദ്യോഗിക പരിപാടികൾ മാത്രമായിരിക്കും ഈ ദിവസങ്ങളിൽ ഉണ്ടാകുക. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും മുഴുവൻ പരിപാടികളുമെന്ന് ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണൻ അറിയിച്ചു. അതുകൊണ്ടുതന്നെ ആൾക്കൂട്ടമുണ്ടാകുന്ന പരിപാടികളിലൊന്നും രാഹുൽ പങ്കെടുക്കില്ല.

ഇന്നലെ രാഹുൽ ഗാന്ധി ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കേണ്ട പരിപാടിക്ക് സർക്കാർ അനുമതി നിഷേധിച്ചിരുന്നു. എംഎസ്ഡിപിപദ്ധതി ഉദ്ഘാടനം സർക്കാരിനെ അറിയിക്കാത്തതിനെ തുടർന്നാണ് അനുമതി നിഷേധിച്ചത്. എന്നാൽ ഉദ്‌ഘാടന വിവാദം യുഡിഎഫ്‌ രാഷ്ടീയ മുതലെടുപ്പിന് രൂപപെടുത്തിയതാണെന്നും മന്ത്രിയെ കൂടി ഉൾപെടുത്തി മറ്റൊരു ദിവസം ഉദ്ഘാടനം സംഘടിപ്പിക്കുമെന്നും കൽപ്പറ്റ എംഎൽഎ സികെ ശശീന്ദ്രൻ വ്യക്തമാക്കി

Content Highlights; Rahul Gandhi MP will arrive in Wayanad for a three-day visit