ഉന്നാവ് കേസില്‍ കുല്‍ദീപ് സിംഗ് സെംഗാറിനെ ഇന്ന് ചോദ്യം ചെയ്‌തേക്കും

ദില്ലി: ഉന്നാവ് പെണ്‍ക്കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ കുല്‍ദീപ് സെംഗര്‍ എം എല്‍ എ യെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. സീതാപൂര്‍ ജയിലില്‍ കഴിയുന്ന എം എല്‍ എ യെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയിരുന്നു. വാഹനാപകടത്തിന് പിന്നിലും കുല്‍ദീപ് സിംഗ് സെംഗാർ ആണെന്നാണ് ആരോപണം.

എം എല്‍ എ യെ ചോദ്യം ചെയ്തതിന് ശേഷം കൃഷി സഹമന്ത്രിയുടെ മരുമകന്‍ ട്രക്ക് ഉടമ അരുണ്‍ സിംഗിനേയും ചോദ്യം ചെയ്യും. ട്രക്ക് ഡ്രൈവറേയും ക്ലീനറേയും ഒരാഴ്ച കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ജയിലില്‍ കിടക്കുന്ന പെണ്‍കുട്ടിയുടെ അമ്മാവന്റേയും മൊഴിയെടുക്കും.

ഉന്നാവ് കേസില്‍ സിബിഐ അന്വേഷണ സംഘത്തെ വിപൂലീകരിച്ചിട്ടുണ്ട്. 20 അംഗങ്ങളെയാണ് പുതുതായി ഉള്‍പ്പെടുത്തിരിയിരിക്കുന്നത്. അപകടം നടന്ന സ്ഥലം പരിശോധിക്കുന്നതിനായി ആറംഗ സെന്‍ട്രല്‍ ഫോറന്‍സിക് ലാബോറട്ടറി സംഘം ഉടന്‍ ലക്‌നൗവിലെത്തും.