കാറപകടത്തിന് പിന്നില്‍ കുല്‍ദീപ് സിംഗ് തന്നെ; ഉന്നവോ പെണ്‍ക്കുട്ടിയുടെ മൊഴി പുറത്ത് 

വാഹനപാകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഉന്നാവോ മാനഭംഗ കേസിലെ ഇരയായ പെണ്‍കുട്ടിയുടെ മൊഴി പുറത്ത്.
കാറപകടത്തിന് പിന്നില്‍ കുല്‍ദീപ് സിംഗ് തന്നെ; ഉന്നവോ പെണ്‍ക്കുട്ടിയുടെ മൊഴി പുറത്ത്

ന്യൂഡല്‍ഹി: വാഹനപാകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഉന്നാവോ മാനഭംഗ കേസിലെ ഇരയായ പെണ്‍കുട്ടിയുടെ മൊഴി പുറത്ത്. കാറപകടത്തിന് പിന്നില്‍ മുന്‍ ബിജെപി എംഎല്‍എയായ കുല്‍ദീപ് സിംഗ് സെന്‍ഗാറാണെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. സിബിഐ മൊഴി രേഖപ്പെടുത്തുകയും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.

കുല്‍ദീപ് സിംഗ് ആസൂത്രണം ചെയ്ത നടപ്പാക്കിയതാണ് അപകടമാണിത്. തന്നെ ഇല്ലാതാക്കുകയായിരുന്നു കുല്‍ദീപിന്റെ ലക്ഷ്യം. ഇതിനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് അപകടമെന്നും പെണ്‍കുട്ടി പറഞ്ഞു. അപകടത്തിന് മുമ്പ് കുല്‍ദീപും കൂട്ടാളികളും ഭീഷണിപ്പെടുത്തി. പീഡനക്കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. അതിനു തയാറായില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു ഭീഷണിയെന്നും പെണ്‍കുട്ടി മൊഴി നല്‍കി.

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴി കഴിഞ്ഞ ദിവസമാണ് സിബിഐ രേഖപ്പെടുത്തിയത്. പെണ്‍കുട്ടി ചികിത്സയില്‍ കഴിയുന്ന എയിംസ് ആശുപത്രിയിലെത്തിയാണ് സിബിഐ ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയത്.  കുട്ടിയെ ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു മൊഴിയെടുപ്പ്. പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്ന് അശുപത്രി അധികൃതര്‍ അറിയിച്ചു