കാലവര്‍ഷം ശക്തമാകുന്നു: വടക്കന്‍ ജില്ലകള്‍ വെള്ളത്തില്‍; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

heavy-rain-reducing-in-Kerala

തിരുവനന്തപുരം: മഴ ശക്തമായതോടെ വടക്കന്‍ കേരളത്തിലും ഇടുക്കിയിലും വ്യാപക മണ്ണിടിച്ചിലും വെള്ളപ്പൊക്കവും. മലപ്പുറം, വയനാട്, കണ്ണൂര്‍, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴയും നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്യുന്നത്. കണ്ണൂര്‍ അടക്കാത്തോട്, നെല്ലിയോട് മേഖലകളിലും മലപ്പുറം കരുളായി വനത്തിലും ഉരുള്‍പൊട്ടലുണ്ടായി. അമ്പായത്തോടില്‍ 32 കുടുംബങ്ങളിലെ 132 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

കോഴിക്കോട് കിഴക്കന്‍ മലയോര മേഖലകളില്‍ മഴ തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം. ഇടുക്കി, പാലക്കാട്, കോട്ടയം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്  അവധി പ്രഖ്യാപിച്ചിട്ടുണ്ട്.