വ്യോമ പാതകളില്‍ ഒന്ന് അടച്ച് ഇന്ത്യക്ക് പാക്കിസ്ഥാന്റെ തിരിച്ചടി

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ വഴി പോകുന്ന ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് തിരിച്ചടിയായി പാക്കിസ്ഥാന്‍ വ്യോമ പാതകളില്‍ ഒന്ന് അടച്ചു. കാശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തു കളഞ്ഞതിന്റെ തിരിച്ചടിയെന്നോളമാണ് വ്യോമ പാതകളില്‍ ഒന്ന് അടച്ചത്. ഇത് വിമാനപാതക്ക് 12 മിനിട്ടിലധികം വൈകുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

ഇന്ത്യന്‍ ഹൈകമ്മീഷണറായ അജയ് ബിന്‍സാരിയെ പുറത്താക്കിയിരുന്നു. എന്നാല്‍ പിന്നീട് ഇന്ത്യയിലെ പാക്ക് കമ്മീഷണറെ മടക്കി വിളിച്ചിരുന്നു.

പാക്കിസ്ഥാന്‍ നടപടി മൂലം വ്യോമപാത മാറേണ്ടി വരുമെങ്കിലും സര്‍വ്വീസുകളെ അത് ബാധിക്കില്ലെന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.

ഇന്ത്യയില്‍ നിന്നും യുഎസ്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്കായി അമ്പതോളം സര്‍വ്വീസുകളാണ് ഉള്ളത്. ഇതിനു മുമ്പ് ബാലാക്കോട്ട് അക്രമത്തെത്തുടര്‍ന്ന് അടച്ച പാത ഒരു മാസത്തിനുള്ളാലാണ് പുനരാരംഭിച്ചത്.

ഇന്ത്യയിലേക്ക് പാക്ക് ഹൈക്കമ്മീഷണറായി മൊയിനുല്‍ ഹഖ് ഈ മാസം സ്ഥാനം ഏല്‍ക്കാനിരുന്നതാണ്. എന്നാല്‍ അദ്ദേഹത്തെ അയക്കുന്നില്ലെന്ന് അറിയിച്ചു. ഇന്ത്യയുമായുള്ള വ്യാപാരം മരവിപ്പിക്കാനും പരസ്പരം സഹകരിച്ചുള്ള നടപടികള്‍ പുനഃപരിശോധിക്കാനും നടപടികള്‍ ഉണ്ട്. അതുപോലെ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം തരംതാഴ്ത്താന്‍ സര്‍ക്കാര്‍, സൈനിക മേധാവികള്‍ അടങ്ങിയ ദേശീയ സുരക്ഷാസമിതി യോഗം പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ കൂടി തീരുമാനമെടുത്തിരുന്നു. കശ്മീരിലെ നടപടി യുഎന്‍ രക്ഷാസമിതിയില്‍ ഉന്നയിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.