പുൽവാമ ഭീകരാക്രമണം; ഏഴ് തീവ്രവാദികളുടെ വിവരങ്ങൾ പാക്കിസ്താനോട് ആവശ്യപ്പെടാൻ ഇന്ത്യ

India set to ask Pak for info on 7 Pulwama perpetrators

പുൽവാമ ഭീകരാക്രമണത്തിന് പിന്നിലെ തീവ്രവാദികളുടെ വിവരങ്ങൾ പങ്കുവെക്കാൻ പാക്കിസ്താനോട് ഔദ്യോഗികമായി ആവശ്യപ്പെടാനൊരുങ്ങി ഇന്ത്യ. ഏഴ് കുറ്റവാളികളുടെ വിവരങ്ങൾ തേടിയാണ് ദേശീയ അന്വേഷണ ഏജൻസി ജുഡീഷൽ അഭ്യർത്ഥന തയ്യാറാക്കിയിരിക്കുന്നത്. ഇവരിൽ പാക്കിസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നാലു പേരും ആക്രമണം നടത്താൻ ഇന്ത്യയിലെത്തിയ മൂന്ന് പാക്കിസ്താനികളും ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം സി.ആർ.പി.എഫ് വാഹനവ്യാഹത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ 40 ഇന്ത്യൻ സെെനികൾ കൊല്ലപ്പെട്ടിരുന്നു. 

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്താൽ ജുഡീഷ്യൽ അഭ്യർത്ഥന പാക്കിസ്താനിലേക്ക് അയയ്ക്കാൻ കോടതിയിൽ നിന്ന് അനുമതി തേടും. തീവ്രവാദികളുടെ വിവരങ്ങൾക്ക് പുറമെ ഇവരുടെ വാട്സ്ആപ്പ് ചാറ്റുകൾ, വോയ്സ് ഫയലുകൾ, പാക്കിസ്താനിൽ നിന്ന് പുറത്തേക്ക് നടത്തിയ കോളുകൾ, കണ്ട വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയുൾപ്പെടെ ആശയവിനിമയത്തിൻ്റെ വിശദാംശങ്ങളും ഇന്ത്യ തേടും. പുൽവാമ ആക്രമണത്തിന് പിന്നാലെ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അഥറിൻ്റെ മകൻ ഉമർ ഫറൂഖ്, കമ്രാൻ, കാശ്മീരിൽ ഒളിവിലുണ്ടെന്ന് കരുതുന്ന ഇസ്മയിലിൻ്റെയും വിവരങ്ങൾ ഇന്ത്യ തേടും. 

content highlights: India set to ask Pak for info on 7 Pulwama perpetrators