സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു

flood in kerala 2019
കടപ്പാട്

കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും വിവിധയിടങ്ങളിലായി വെള്ളം കയറി. കോട്ടയത്ത് പാലയിലും വെള്ളം കയറി. മഴ തുടരുന്നത് വെള്ളം കയറുന്നതിലേക്ക് നയിക്കുന്നതിനാല്‍ ചെറിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പല വീടുകളിലും വെള്ളം കയറിയതിനാല്‍ ജനങ്ങളെ ക്യാംപുകളിലേക്ക് മാറ്റിത്തുടങ്ങി.

തിരുവനന്തപുരം, കൊല്ലം ജില്ല ഒഴികെയുള്ള ജില്ലകള്‍ക്ക് കേന്ദ്രജല കമ്മീഷന്‍ പ്രളയ മുന്നറിയിപ്പ നല്‍കി. പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടലും പുഴകള്‍ കരകവിഞ്ഞൊഴുകുകയും ചെയ്തു. ഇതോടെ മൂന്നാര്‍, മാങ്കുളം, മറയൂര്‍, കോഴിക്കോട്, തെങ്ങിലക്കടവ്, അട്ടപ്പാടി തുടങ്ങിയവ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയാണ്. പല പള്ളികളും അമ്പലങ്ങളും മറ്റ് ആരാധനാലയങ്ങളും പാടികളും വെള്ളത്തിനടിയിലായി.

വൈദ്യുതി ബന്ധം തകര്‍ന്നതോടെ പലയിടങ്ങളിലും ഇന്നലെ രാത്രി രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. റണ്‍വേയില്‍ വെള്ളംകയറിയതിനെത്തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഞാറാഴ്ച വരെ നിര്‍ത്തി വച്ചു. സംസ്ഥാനത്തെ് എല്ലാ ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. കനത്തമഴയും വെള്ളപ്പൊക്കത്തിലും റെയില്‍ ഗതാഗതങ്ങൾക്കും തടസ്സമായി. പല ട്രെയ്‌നുകളും വഴിതിരിച്ചു വിട്ടു.

മഴ ഞായറാഴ്ച വരെ തുടരുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് വെള്ളപ്പൊക്കം രൂക്ഷമായിട്ടുള്ളത്. നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ടും അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനങ്ങൾ സജീവമായി പുരോമിക്കുകയാണ്.