സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

heavy rain

തിരുവനന്തപുരം: മഴ കനത്തതോടെ സംസ്ഥാനത്ത് പല ഇടങ്ങളിലും വെള്ളം കയറുകയും മണ്ണിടിച്ചിലും രൂക്ഷമായി. ഇതോടെ സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം എന്നിവയാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍. കോട്ടയം ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

മഴ കനത്താലും ഡാമുകള്‍ അത്യാവശ്യമായി തുറന്നു വിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എംഎം മണി അറിയിച്ചു. ഇടുക്കി അടക്കമുള്ള വലിയ ഡാമുകള്‍ തുറന്ന് വിടേണ്ട സാഹചര്യം ഇല്ലെന്നും അറിയിച്ചു. ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ സജീവമാണെന്നും മന്ത്രി പറഞ്ഞു.