രാഹുല്‍ ഗാന്ധി നാളെ കേരളത്തിൽ

heavy rain, rahul Gandhi visit Kerala tomorrow

കോഴിക്കോട് : വയനാട് എംപി രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. കരിപ്പൂരില്‍ വിമാനമിറങ്ങുന്ന രാഹുല്‍ മലപ്പുറം കളക്ട്രേറ്റില്‍ നടക്കുന്ന പ്രളയ അവലോകന യോഗത്തില്‍ പങ്കെടുക്കും.

പിന്നീട് പ്രളയം നേരിട്ട മലപ്പുറം വയനാട് ജില്ലകളില്‍ രാഹുല്‍ സന്ദര്‍ശിക്കും. നേരത്തെ കേരളത്തിലെത്താന്‍ സന്നദ്ധത അറിയിച്ചെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സന്ദര്‍ശനം മാറ്റിവയ്ക്കുകയായിരുന്നു. ഇതിനിടെ പ്രതിപക്ഷ നേതാക്കള്‍ ഇന്ന് നടത്താനിരുന്ന വയനാട് സന്ദര്‍ശനം ഒഴിവാക്കി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് സന്ദര്‍ശനം ഒഴിവാക്കുകയായിരുന്നു.