കേരളത്തില്‍ മഴ കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം മേധാവി

കനത്ത മഴ കുറയും

കൊച്ചി: വരും ദിവസങ്ങളില്‍ കേരളത്തില്‍ മഴയുടെ ശക്തി കുറയുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം മേധാവി ഡോ. എം മഹാപദ്ര അറിയിച്ചു. വടക്കന്‍ കേരളത്തില്‍ ബാധിച്ച ശക്തമായ മഴയുടെ തീവ്രത കുറയും. തെക്കന്‍ കേരളത്തില്‍ ശനിയാഴ്ചയോടെ മഴയുടെ അളവ് കുറയും. എന്നാല്‍ വെള്ളം പൊങ്ങിക്കിടക്കുന്നതിനാല്‍ റെഡ്, ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ക്ക് അനുസരിച്ച് മുന്നറിയിപ്പ് പാലിക്കണം.

ഒഡീഷ തീരത്ത് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം കരയിലേക്കു കയറി പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്നതാണ് കേരളത്തിലെ മഴക്കു കാരണം. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇത് പശ്ചിമ തീരത്തും മഴക്ക് കാരണമായേക്കും. എന്നാല്‍ ഇതിന്റെ തീവ്രത കുറവായിരിക്കും.

കഴിഞ്ഞ വര്‍ഷത്തെ മഴയെ അപേക്ഷിച്ച് ഇത്തവണ മഴ കുറവാണ് ലഭിച്ചിട്ടുള്ളത്. 25 ശതമാനം ലഭിച്ച മഴ ഇത്തവണ 14 ശതമാനം കുറവാണ്. അതിനാല്‍ കഴിഞ്ഞ വര്‍ഷത്തേതു പോലെ വന്‍ പ്രളയമുണ്ടാവാനുള്ള സാധ്യത ഇല്ല. പാലക്കാട് ജില്ലയില്‍ ആലത്തൂരില്‍ 40 സെന്റീമീറ്ററോളം മഴയാണ് ഇത്തവണ ലഭിച്ചത്. ഇത് റെക്കോര്‍ഡ് ആയിരുന്നു.