തെന്നിന്ത്യന്‍ താരം പ്രഭാസും ബോളിവുഡ് നായിക ശ്രദ്ധ കപൂറും ഒന്നിക്കുന്ന ചിത്രം സാഹോയുടെ ട്രെയിലര്‍ ആരാധകര്‍ക്കിടയില്‍ ആവേശമായി മാറുന്നു. ഒരേ സമയം നാല് ഭാഷകളില്‍ സിനിമ തീയറ്ററുകളിലെത്തും. യുവ സംവിധായകനായ സുജീത്തിന്റെ രചനയിലും സംവിധാനത്തിലും ഒരുങ്ങിയ ചിത്രത്തിന്റെ നിര്‍മാണം വംസിയും പ്രമോദും ചേര്‍ന്നാണ്.
ഗുല്‍ഷാന്‍ കുമാറും ബുഷന് കുമാറും ഒന്നിച്ച് യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ ടി-സീരിസിനൊപ്പം അവതരിപ്പിക്കുന്ന ചിത്രമാണ് സാഹോ.
പ്രഭാസിനും ശ്രദ്ധക്കും പുറമെ ജാക്കി ഷ്രോഫ്, നെയില്‍ നിധിന് മുകേഷ്, വെന്നല കിഷോര്‍, മുരളി ശര്‍മ, അരുണ്‍ വിജയ്, പ്രകാശ് ബെലാവദി, എവ്ലിന് ശര്‍മ, സുപ്രീത്, ലാല്‍ തുടങ്ങിയവരും വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നിങ്ങനെ നാല് വ്യത്യസ്ത ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ട്രെയ്ലര് ഇതോടെ 4,90,76,024 പേരാണ് കണ്ടു കഴിഞ്ഞത്. ചിത്രം ആഗസ്റ്റ് മുപ്പതിന് തീയറ്ററുകളിലെത്തും.