ശിവകാര്‍ത്തികേയൻ നായകനാകുന്ന ‘ഹീറോ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ഹീറോയുടെ നിർമ്മാണം കെജെആർ സ്റ്റുഡിയോസിൻ്റെ ബാനറിൽ കോഡപതി ജെ രാജേഷാണ്.
ഹീറോ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഇരുമ്പ് തിരൈയ്ക്ക് ശേഷം ശിവകാര്‍ത്തികേയനെ നായകനാക്കി  പി എസ് മിത്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഹീറോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ചലച്ചിത്ര സംവിധായകൻ പ്രിയദർശൻ്റെയും നടി ലിസ്സിയുടെയും മകൾ കല്യാണി പ്രിയദർശനാണ് നായിക.

ഇരുമ്പ് തിരൈയ്ക്ക് ശേഷം ശിവകാര്‍ത്തികേയനെ നായകനാക്കി പി എസ് മിത്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഹീറോ
ഹീറോ

ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ഹീറോയുടെ  നിർമ്മാണം കെജെആർ സ്റ്റുഡിയോസിൻ്റെ ബാനറിൽ കോഡപതി ജെ രാജേഷാണ്. അർജുൻ സർജ, അഭയ് ഡിയോൾ, ഇവാന എന്നിവരാണ് വേഷമിടുന്ന മറ്റ് താരങ്ങൾ. പി എസ് മിത്രൻ തന്നെയാണ് തിരക്കഥ ഒരുക്കുന്നതും. ഡിസംബറിലാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.