രൂപേഷ് പീതാംമ്പരൻ നായകനാകുന്ന ചിത്രം “റഷ്യ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

russia movie first look poster released

പുതുമുഖ സംവിധായകൻ നിധിൻ തോമസ് കുരിശിങ്കൽ രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘റഷ്യ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. ചിത്രത്തിൽ നടനും സംവിധായകനുമായ രൂപേഷ് പീതാംമ്പരനാണ് നായകനായെത്തുന്നത്. റഷ്യയിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. മലയാളത്തിലെ പ്രശസ്ത താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റഷ്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്.

രൂപേഷ് പീതാംബരന്‍ നായകനായ റഷ്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

മലയാള സിനിമാ ചരിത്രത്തിൽ ഇതുവരെ ആവിഷ്കരിക്കാത്ത പ്രമേയമാണ് ചിത്രത്തിന്റേത്. ഒടിടി പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഗോപിക അനിൽ, ആര്യ മണികണ്ഠൻ, മെഹറലി പൊയ്ലുങ്ങൽ ഇസ്മയിൽ, പ്രശസ്ത കോറിയോഗ്രാഫർ ശ്രീജിത്ത്, മോഡലായ അരുൺ സണ്ണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. കുലു മിന ഫിലിംസിന്റെ ബാനറിൽ മെഹറലി പൊയ്ലുങ്ങൾ ഇസ്മയിൽ, റോംസൺ തോമസ് കുരിശിങ്കൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Content Highlights; russia movie first look poster released