റഷ്യന്‍ നിര്‍മിത വാക്‌സിൻ ‘സ്പുട്‌നിക് വി’ ആദ്യ ബാച്ച് ശനിയാഴ്ച ഇന്ത്യയിലെത്തും

India to receive first batch of Russia’s Sputnik V covid vaccine on May 1

റഷ്യന്‍ നിര്‍മിത വാക്‌സിനായ ‘സ്പുട്‌നിക് വി’ ആദ്യ ബാച്ച് ശനിയാഴ്ച ഇന്ത്യയിലെത്തും. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് മേധാവി കിറില്‍ ദിമിത്രീവ് ആണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് മഹാമാരിയെ മറികടക്കാന്‍ റഷ്യന്‍ വാക്‌സിന്‍ ഇന്ത്യയെ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും ദിമിത്രീവ് പറഞ്ഞു. ‘സ്പുട്‌നിക് വി’ ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന് കഴിഞ്ഞ ദിവസയാണ് അനുമതി നല്‍കിയത്. വിദഗ്ധ സമിതിയുടെ നിര്‍ദേശ പ്രകാരം അടിയന്തര ഉപയോഗത്തിനായിരുന്നു അനുമതി.

‘സ്പുട്‌നിക് വി’ എത്തുന്നതോടെ രാജ്യത്തെ വാക്‌സിന്‍ ക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സിനാണ് ‘സ്പുട്‌നിക് വി’. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീല്‍ഡ്, ഭാരത് ബയോട്ടെക്കിന്റെ കൊവാക്സിന്‍ എന്നിവയായിരുന്നു ആദ്യം അനുമതി ലഭിച്ച രണ്ട് വാക്സിനുകള്‍.

Content Highlights; India to receive first batch of Russia’s Sputnik V covid vaccine on May 1