പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിൻ സ്വീകരിച്ചത് നേതൃത്വത്തിന്റെ ഉദാത്ത മാതൃക; എൻ ആർ നാരായണ മൂർത്തി

Vaccination: Modi showed he was true leader, says NR Narayana Murthy

പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിൻ സ്വീകരിച്ചത് നേതൃത്വത്തിന്റെ ഉദാത്ത മാതൃകയാണ് എന്ന് ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണമൂർത്തി.

യഥാർത്ഥ നേതാവാണ് താനെന്ന് മോദി കാണിച്ചു തന്നതായും അദ്ദേഹം പറഞ്ഞു. ഭാര്യ സുധാമൂർത്തിക്കൊപ്പം ബംഗളൂരുവിൽ അദ്ദേഹം കോവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചു. 28 ദിവസത്തിനുള്ളിൽ രണ്ടാം വാക്‌സിൻ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇകണോമിക് ടൈംസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിങ്കളാഴ്ച രാവിലെ ഡൽഹി എയിംസിലെത്തിയാണ് മോദി കോവിഡ് വാക്‌സിൻ സ്വീകരിച്ചത്. ഇതിന്റെ ചിത്രം മോദി ട്വിറ്ററിൽ പങ്കുവച്ചിരുന്നു. അർഹരായ എല്ലാവരും വാക്‌സിൻ സ്വീകരിക്കണമെന്നും മോദി അഭ്യർത്ഥിച്ചു.

Content Highlights; Vaccination: Modi showed he was true leader, says NR Narayana Murthy