സ്വകാര്യ ആശുപത്രികളിൽ കൊവിഡ് വാക്സിൻ 250 രൂപക്ക് ലഭ്യമായേക്കും; പ്രഖ്യാപനം ഉടൻ

covid vaccine may be available in private hospitals rs 250

സ്വകാര്യ ആശുപത്രികളില്‍ ഇനി മുതല്‍ കോവിഡ് വാക്സിന് പണം ഈടാക്കും. വാക്സിന് 250 രൂപ ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ നടത്തുമെന്നാണ് വിവരം. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലാണ് സ്വകാര്യ ആശുപത്രികളിൽ വാക്സിന് 250 രൂപ ഈടാക്കുമെന്ന് അറിയിച്ചത്. രാജ്യത്ത് എല്ലായിടത്തും 250 രൂപയാണ് ഈടാക്കുകയെന്നാണ് അറിയിച്ചത്.

വാക്സിൻ നിർമ്മാതാക്കളും സ്വകര്യ ആശുപത്രികളുമായും ചർച്ച നടത്തിയ ശേഷമാണ് നിരക്ക് തീരുമാനിച്ചത്.നിലവിൽ സഡക്കാർ ആശുപത്രികളിലൂടെയുള്ള വാക്സിൻ സൌജന്യമായാണ് രാജ്യത്തിലുട നീളം ലഭ്യമാക്കുന്നത്. 60 വസ്സിന് മുകളിൽ പ്രായമുള്ളവർക്ക് പ്രേഹം രക്തസമ്മർദ്ദം തുടങ്ങിയ അസുഖങ്ങളുള്ള 45 ന് വയസ്സിന് മുകളിലുള്ളവക്കാണ് തിങ്കളാഴ്ച തുടങ്ങുന്ന രണ്ടാംഘട്ടത്തിൽ വാക്സിൻ നൽകുക. 45 വയസ്സുള്ളവർ രോഗം സംബന്ധിച്ച സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്.

Content Highlights; covid vaccine may be available in private hospitals rs 250