സംസ്ഥാനത്ത് മഴ കുറഞ്ഞു; നാളെ മൂന്നു ജില്ലകളില്‍ മാത്രം യെല്ലോ അലേര്‍ട്ട്

heavy-rain-reducing-in-Kerala

തിരുവന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ച് ദിവസങ്ങളില്‍ കേരളത്തില്‍ മഴ കുറയും. നാളെ കണ്ണൂര്‍, കാസര്‍കോഡ്, ഇടുക്കി ജില്ലകളില്‍ മാത്രമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. ഇന്ന് കണ്ണൂര്‍ കാസര്‍കോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് ആണ്.

ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും വിവിധ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും ജാഗ്രത തുടരാനും താലൂക്ക് തലത്തില്‍ തുടങ്ങിയ കണ്‍ട്രോള്‍ റൂമുകള്‍ നിലനിര്‍ത്താനും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴ ഉണ്ടായെങ്കിലും വലിയ അണക്കെട്ടുകള്‍ നിറഞ്ഞിട്ടില്ല. ഇടുക്കിയില്‍ 44 ശതമാനം വെള്ളമാണ് ഇപ്പോള്‍ ഉള്ളത്. വെദ്യുതി ബോര്‍ഡിന്റെ പ്രധാന അണക്കെട്ടുകളെല്ലാം കൂടി സംഭരണ ശേഷിയുടെ 49 ശതമാനം വെള്ളമുണ്ട്.