ദിനേശനും ശോഭയുമായി നിവിന്‍ പോളിയും നയന്‍താരയും; ലവ് ആക്ഷന്‍ ഡ്രാമയുടെ ടീസര്‍ പുറത്ത്

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ലവ് ആക്ഷന്‍ ഡ്രാമ’യുടെ ടീസര്‍ റിലീസ് ചെയ്തു. മോഹന്‍ലാലിന്റേയും പ്രണവ് മോഹന്‍ലാലിന്റേയും ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടത്. നിവിന്‍ പോളിയും നയന്‍താരയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, അജു വര്‍ഗീസ്, ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍, എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ശ്രീനിവാസന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ‘വടക്കുനോക്കിയന്ത്ര’ത്തിലെ കഥാപാത്രങ്ങളായ തളത്തില്‍ ദിനേശന്റെയും ശോഭയുടേയും പേരിലാണ് നിവിന്‍ പോളിയും നയന്‍താരയും ലവ് ആക്ഷന്‍ ഡ്രാമയില്‍ എത്തുന്നത്. ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം. ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍. ചിത്രം ഓണത്തിന് തിയറ്ററുകളിലെത്തും.