കുടുക്ക് പാട്ട് വൈറലാകുന്നു; 24 മണിക്കൂറിനുള്ളില്‍ വണ്‍ മില്യന്‍ വ്യൂവേഴ്‌സ്

നിവിന്‍ പോളിയെ നായകനാക്കി ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമയിലെ ‘കുടുക്ക് പാട്ട്’ വൈറലാകുന്നു. കുടുക്ക് സോങ് എന്ന പേരിലാണ് ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങിത്. ടീസര്‍ റിലീസ് ആയി 24 മണിക്കൂറിനുള്ളില്‍ തന്നെ വണ്‍ മില്യന്‍ ആളുകളാണ് വീഡിയോ കണ്ടത്.

മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് ഷാന്‍ റഹ്മാനാണ്. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഫണ്‍ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നയന്‍താരയാണ് നായിക. ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍,അജു വര്‍ഗീസ്, വിനീത് ശ്രീനിനാസന്‍ എന്നിവരാണ് വേഷമിടുന്ന മറ്റ് താരങ്ങള്‍. സെപ്റ്റംബര്‍ അഞ്ചിന് ചിത്രം തിയറ്ററുകളില്‍ എത്തും.