മൂക്കുത്തി അമ്മനായി നയൻതാര; ട്രെയിലർ പുറത്ത്

നയൻതാര കേന്ദ്ര കഥാപാത്രമായി എത്തുന്ന മൂക്കുത്തി അമ്മൻ ട്രെയിലർ പുറത്തുവിട്ടു. ചിത്രത്തിൽ ടെെറ്റിൽ കഥാപാത്രമായ മൂക്കുത്തി അമ്മനായാണ് നയൻതാര എത്തുന്നത്. ആർജെ ബാലാജിയും എൻ.ജെ ശരവണനും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സ്മൃതി വെങ്കട്ട്,  ഉർവശി, അജയ് ഘോഷ്, ഇന്ദുജ രവിചന്ദ്രൻ എന്നിവരും അഭിനയിക്കുന്നുണ്ട്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ദീപാവലിക്ക് ചിത്രം പ്രദർശത്തിനെത്തും. 

തൊണ്ണൂറുകളിൽ ദെെവങ്ങളെ കഥാപാത്രങ്ങളാക്കിയുള്ള നിരവധി ചിത്രങ്ങൾ തമിഴിൽ എത്തിയിരുന്നു. അതേ മാതൃകയിൽ എന്നാൽ സാമൂഹ്യ പ്രതിബന്ധതയുള്ള ചിത്രമായിരിക്കും മൂക്കുത്തി അമ്മനെന്നാണ് സംവിധായകരിലൊരാളായ ആർജെ ബാലാജി നേരത്തെ അറിയിച്ചിരുന്നത്.

content highlights: Mookuthi Amman Official Trailer