സിനിമയിലെ ദിവസവേതന തൊഴിലാളികൾക്ക് സഹായഹസ്തവുമായി നയൻതാര; 20 ലക്ഷം കെെമാറി

Coronavirus: Nayanthara donates Rs 20 lakh to FEFSI workers

തമിഴ് സിനിമ മേഖലയിലെ ദിവസവേതനക്കാരായ തൊഴിലാളികൾക്ക് സാമ്പത്തിക സഹായവുമായി നയൻതാര. ഇവർക്ക് 20 ലക്ഷം രൂപ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്സി) വഴി താരം കെെമാറി. 

കോവിഡ് ഭീതിയെത്തുടര്‍ന്ന് സിനിമാ ചിത്രീകരണം നിര്‍ത്തിവച്ചതോടെ ഉപജീവനമാര്‍ഗം ഇല്ലാതായ ദിവസവേതനക്കാരായ ആളുകളെ സഹായിക്കാന്‍ താരങ്ങള്‍ മുന്നോട്ട് വരണമെന്ന് ഫെഫ്സി പ്രസിഡൻ്റ് ആര്‍ കെ സെല്‍വമണി അഭ്യര്‍ഥിച്ചിരുന്നു. തുടർന്ന് തമിഴ് സിനിമയിലെ നിരവധി പേർ സഹായവുമായി രംഗത്ത് വന്നു. 

നടി ഐശ്വര്യ രാജേഷ് 1 ലക്ഷം രൂപ നല്‍കിയിരുന്നു. സൂര്യ, വിജയ് സേതുപതി, രജനികാന്ത്, ശിവകാര്‍ത്തികേയന്‍ തുടങ്ങിയ താരങ്ങളും സാമ്പത്തിക സഹായവുമായി എത്തി. സാമ്പത്തിക സഹായത്തിന് പുറമെ ഇവർക്കായുള്ള ഭക്ഷണ സാധനങ്ങളും എത്തിച്ച് കൊടുക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബിഗ് ബജറ്റ് ചിത്രങ്ങളുടെയെല്ലാം ചിത്രീകരണം നിർത്തിവച്ചിരുന്നു. ഇതോടെ സിനിമ മേഖല വലിയ പ്രതിസന്ധിയിലാണ്. ഏപ്രില്‍ 14-ന് ലോക്ക്ഡൗണ്‍ അവസാനിക്കുന്നതോടെ ചിത്രീകരണം എത്രയും പെട്ടെന്ന് പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 

content highlights: Coronavirus: Nayanthara donates Rs 20 lakh to FEFSI workers