15,158 പേർക്കുകൂടി കൊവിഡ്; ഒറ്റ ദിവസം 175 മരണം

22,854 New Coronavirus Cases In India

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,158 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,05,42,841 ആയി. നിലവിൽ 2,11,033 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 175 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ കൊവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 1,52,093 ആയി. 16,977 പേർ ഇന്നലെ രോഗമുക്തരായി. ഇതുവരെ 1,01,79715 പോർക്കാണ് രോഗം ഭേദമായത്. 

ഇന്ത്യയിലെ കൊവിഡ് വാക്സിനുകളുടെ വിതരണം ഇന്ന് ആരംഭിക്കും. ശനിയാഴ്ച രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തെ കൊവിഡ് വാക്സിൻ വിതരണത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുക. വിഡിയോ കോൺഫറൻസ് വഴി രാജ്യത്തൊട്ടാകെയുള്ള 3006 വാക്സിനേഷൻ കേന്ദ്രങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. 

content highlights: India reports 15,158 fresh coronavirus cases, 175 deaths; tally over 1.05 crore