32,981 പേർക്കുകൂടി പുതുതായി കൊവിഡ്; 391 മരണം

32,981 Fresh COVID-19 Cases In India

രാജ്യത്ത് 32,981 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 96,77,203 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 391 പേരാണ് മരിച്ചത്. ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,40,573 ആയി. നിലവിൽ 3,96,729 കേസുകളാണ് ഉള്ളത്. ഇന്നലെ മാത്രം 39,109 പേർക്ക് രോഗം ഭേദമായി. 91,39,901 പേർക്കാണ് ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടത്.

ഡിസംബർ ആറുവരെ 14,77,87,656 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 8,01,081 സാമ്പിളുകൾ പരിശോധിച്ചെന്ന് ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. രോഗബാധിതരുടെ എണ്ണം മഹാരാഷ്ട്രയിൽ പതിനെട്ടരലക്ഷം കടന്നിട്ടുണ്ട്.

content highlights: 32,981 Fresh COVID-19 Cases In India