മുത്തൂറ്റ് സമരത്തില്‍ സിഐട്ടിയുവിനെതിരെയുളള ആരോപണം അടിസ്ഥാന രഹിതെമെന്ന് സിഐട്ടിയു ജനറല്‍ സെക്രട്ടറി എളമരം കരീം. സമരം പൂര്‍ണ്ണമായും മാനേജ്മെന്റ് സൃഷ്ട്ടിയാണെന്നും സര്‍ക്കാരുമായ് ചര്‍ച്ച ചെയ്ത് വിഷയം പരിഹരിക്കാന്‍ മാനേജ്മെന്റ് ശ്രമിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സ്ഥാപനത്തില്‍ ട്രേഡ് യൂണിയന് ആക്ട് അനുസരിച്ച് രൂപികരിച്ച തൊഴിലാളി യുണിയനെ തകര്‍ക്കുന്നതിനായി മാനേജ്മെന്റ് ശ്രമിച്ചു ,ട്രേഡ് യുണിയന്‍ അംഗങ്ങളോട് പ്രതികാരപരമായി പെരുമാറുന്ന രീതിയില്‍ യുണിയന്‍ അംഗങ്ങള്‍ അല്ലാത്തവര്‍ക്ക് മാനേജ്മെന്റ് പാരിതോഷികങ്ങള്‍ നല്‍കുകയും അംഗങ്ങള്‍ക്ക് നല്‍കാതിരിക്കുകയും ചെയ്തു. തുടര്‍ന്ന് ട്രേഡ് യൂണിയനില്‍ ന്യൂനപക്ഷം അംഗങ്ങള്‍ മാത്രമേ ഉള്ളൂ എന്നാരോപിച്ച് ന്യായീകരിക്കാന്‍ ശ്രമിച്ച മാനേജ്മെന്റിനോട് ഹിത പരിശോധന നടത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഭൂരിപക്ഷ അംഗങ്ങള്‍ യൂണിയനില്‍ ഉണ്ടെന്നറിയാവുന്ന മാനേജ്മന്റ് അതിന് സമ്മതിച്ചില്ലെന്നും എളമരം കരീം പറയുന്നു.
കൂടാതെ വിഷയത്തില്‍ സി ഐ ട്ടി യു അല്ല മറിച്ച് മുത്തുറ്റ് ജീവനക്കാരുടെ യുണിയനാണ് സമരം പ്രഖ്യപിച്ചതെന്നും സി ഐ ട്ടി യു സഹോദര സംഘടനയെ പിന്തുണയ്ക്കുക മാത്രമാണെന്നും ഇതൊന്നും കാണതെ സര്‍ക്കാരിനെയും ആക്ഷേപിക്കുന്ന മാനേജ്മെന്റ് നിലപാട് ദുരുദ്ദേശപരാമാണെന്നും കരീം പ്രതികരിച്ചു.