കനത്ത മഴയും,വെള്ളപൊക്കവും മൂലം മാറ്റിവെച്ച നെഹ്റു ട്രോഫി വള്ളം കളി ഇന്ന് നടക്കും. 23 ചുണ്ടന്‍വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. നെഹ്റ്രു ട്രോഫിയ്ക്കൊപ്പം പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗിന് കൂടി നാളെ തുടക്കം കുറിക്കും. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറാണ് ജലോത്സവത്തിന് മുഖ്യ അതിഥിയായി എത്തുന്നത്.മുഖ്യമന്ത്രി പിണറായി വിജയനും പരിപാടിയില്‍ പങ്കെടുക്കും.
ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്സ് നടക്കും. മികച്ച സമയത്തില്‍ ഫിനിഷ് ചെയ്യുന്ന നാല് വള്ളങ്ങളാണ് ഫൈനലില്‍ നെഹ്റ്രു ട്രോഫിക്കായി തുഴയെറിയുന്നത്. ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരങ്ങളുടെ ഫൈനലിനു ശേഷമാണ് നെഹ്റ്രു ട്രോഫി ഫൈനല്‍ മത്സരം നടക്കുക.
എന്നാല്‍ വള്ളംകളിക്ക് മലയാള മാധ്യമങ്ങള്‍ക്ക് വിലക്ക്. സംപ്രേഷണാവകാശം സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കികൊണ്ട് ടൂറിസം വകുപ്പിന്റേതാണ് നടപടി. പൊതുപണം ചാനലിന് നല്‍കിയാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. വിലക്ക് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ല.