‘തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രീകള്‍ക്ക് ഇതിനേക്കാള്‍ അന്തസുണ്ട്’; മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ച് പ്രതിഭ എം.എല്‍.എ

ആലപ്പുഴ: മാധ്യമങ്ങള്‍ക്കെതിരെ കായംകുളം എം.എല്‍.എ. യു. പ്രതിഭയുടെ രൂക്ഷ വിമര്‍ശനം. എം.എല്‍.എയും പ്രദേശിക ഡി.വൈ.എഫ്.ഐ നേതാക്കളും തമ്മിലുള്ള തര്‍ക്കം റിപ്പോര്‍ട്ടു ചെയ്തതാണ് എം.എല്‍.എയെ പ്രകോപിപ്പിച്ചത്. തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രീകള്‍ക്ക് ഇതിനേക്കാള്‍ അന്തസുണ്ട്. അവരുടെ കാല്‍ കഴുകി വെള്ളം കുടിക്കണം. ഇതിലും ഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണ്, ആണായാലും പെണ്ണായാലും എന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ എം.എല്‍. പറയുന്നത്. ഫേസ്ബുക്കിലിട്ട വീഡിയോയിലാണ് വിവാദപരാമര്‍ശം നടത്തിയത്.

Gepostet von Prathibha am Freitag, 3. April 2020

ലോകമാകെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ വീട്ടില്‍ അടച്ചിരിക്കുകയാണ് എം.എല്‍.എ എന്നായിരുന്നു ഡി.വൈ.എഫ്.ഐ നേതാക്കളുടെ വിമര്‍ശനം. കൊവിഡിനേക്കാള്‍ വലിയ വൈറസുകളുണ്ടെന്നു പറഞ്ഞാണ് എം.എല്‍.എ ഇതിനെ നേരിട്ടത്.

കൊവിഡ് നിയന്ത്രണങ്ങള്‍ കഴിഞ്ഞാല്‍ വാവ സുരേഷിനെ വിളിച്ച് ചില വിഷപാമ്പുകളെ മാളത്തില്‍ നിന്ന് ഇറക്കാനുണ്ടെന്നു ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കളെ ലക്ഷ്യം വച്ച് എം.എല്‍.എ ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. അതേസമയം, പ്രശ്‌നത്തില്‍ സി.പി.എം ആലപ്പുഴ ജില്ലാ നേതൃത്വവും ഡി. വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയും ഇടപെട്ടിട്ടുണ്ട്.

Content Highlight: U Prathibha MLA against Media persons on reporting conflict with DYFI leaders