സംസ്ഥാന ബിജെപിക്കുള്ളിലെ പോര്; അടിയന്തിര കോര്‍ കമ്മിറ്റി വിളിക്കാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ കേരള ബിജെപിക്കുള്ളിലെ പോര് പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍. പ്രസ്‌ന പരിഹാരത്തിനായി അടിയന്തിര കോര്‍ കമ്മിറ്റി വിളിച്ച് ചേര്‍ക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് നിര്‍ദ്ദേശം നല്‍കി. നേരത്തെ സംസ്താന നേതൃത്വം ഇടപെട്ട് സമവായത്തിലെത്തിക്കാന്‍ ശ്രമിക്കാതെ വന്നതോടെയാണ് കേന്ദ്രത്തിന്റെ ഇടപെടല്‍.

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിപാടിലാണ് കേന്ദ്രം. അടിയന്തിര കോര്‍ കമ്മിറ്റി യോഗം വിളിച്ച് നേതാക്കള്‍ ഒറ്റക്കെട്ടെന്ന സന്ദേശം അണികള്‍ക്കും പൊതുജനത്തിനും നല്‍കണം. പാര്‍ട്ടിയില്‍ പരസ്യ പ്രതികരണം പാടില്ലെന്നും ശോഭാ സുരേന്ദ്രനടക്കമുള്ള നേതാക്കളുടെ പരാതികള്‍ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കുമെന്നും ദേശീയ നേതൃത്വം വ്യക്തമാക്കി.

മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്ന പരാതിയാണ് കെ സുരേന്ദ്രനെതിരെ പാര്‍ട്ടിക്കുള്ളില്‍ പോര് ആരംഭിച്ചത്. ശോഭ സുരേന്ദ്രന് പിന്നാലെ മുതിര്‍ന്ന നേതാക്കള്‍ സുരേന്ദ്രനെതിരെ രംഗത്തെത്തുകയായിരുന്നു.

Content Highlight: Central leadership intervened to solve the problems of the State BJP