ഡോക്ടറും, രാഷ്ട്രീയ പ്രവർത്തകയും, ഭാരതീയ ജനതാ പാർട്ടിയുടെ തമിഴ്നാട് സംസ്ഥാന പ്രസിഡന്റുമാണ് തമിഴിസൈ സൗന്ദരാജനെ തെലങ്കാന ഗവർണറായി നിയമിച്ചു. നിയമനത്തിന് ബിജെപിയോട് നന്ദി അറിയിച്ച തമിഴിസൈ തൻ്റെ സംസ്ഥാന പ്രസിഡൻ്റ് പദവി ഡിസംബറിൽ അവസാനിക്കുന്നതായും ഗവർണറുടെ ചുമതല ഏറ്റെടുക്കുന്നതായുംഅറിയിച്ചു.
കേരളം, മഹാരാഷ്ട്ര, ഹിമാചൽ എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ മാറ്റത്തിനോടനുബന്ധിച്ചാണ് ഈ നിയമനം. രാഷ്ട്രീയ രംഗത്തേക്ക് കടന്നുവരുന്നതിനു മുൻപ് 5 വർഷക്കാലത്തോളം ചെന്നൈയിലെ രാമചന്ദ്ര മെഡിക്കൽ കോളേജിൽ അസിസ്റ്റൻ്റ് പ്രൊഫസറായി പ്രവർത്തിക്കുകയായിരുന്നു തമിഴിസൈ.
2014 ഓഗസ്റ്റിലാണ് തമിഴിസൈ ബിജെപി മേധാവിയായി നിയമിക്കപ്പെടുന്നത്. കോൺഗ്രസ് നേതാവ് കുമാരി അനന്തൻ്റെ മകളായ തമിഴിസൈ കോൺഗ്രസ് എംപി എച്ച് വസന്തകുമാറിൻ്റെ മരുമകൾ കൂടിയാണ്. ആർഎസ്‌എസ് പശ്ചാത്തലമില്ലെങ്കിലും, 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്റ്റാർ കാമ്പെയ്‌നർമാരിൽ ഒരാളായി പ്രവർത്തിച്ചിരുന്നതാണ് തമിഴിസൈയെ ബിജെപി മേധാവിയായി നിയമിക്കുന്നതിലേക്ക് നയിച്ചത്.