എസ് എഫ് ഐ ഇടപെടലുകള്‍ മൂലം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് അധിക ബസ് റൂട്ടുകള്‍ അനുവദിച്ചു

പുതുതായി 5 ബസ് റൂട്ടുകള്‍ ആണ് പ്രദേശത്തേക്ക്
എസ് എഫ് ഐ ഇടപെടലുകള്‍ മൂലം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് അധിക ബസ് റൂട്ടുകള്‍ അനുവദിച്ചു

വിദ്യാര്‍ത്ഥി സംഘടനയായ എസ് എഫ് ഐയുടെ ഇടപെടലുകള്‍ക്കൊടുവില്‍ കൊച്ചി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൂടുതല്‍ ബസ്സ് റൂട്ടുകള്‍ അനുവദിച്ചു കിട്ടി. പുതുതായി 5 ബസ് റൂട്ടുകള്‍ ആണ് പ്രദേശത്തേക്ക് അനുവദിച്ചിരിക്കുന്നത്.

കളമശ്ശേരി എച്ച് എം ട്ടി ജംഗ്ഷനില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരെയുള്ള മെഡിക്കല്‍ കോളേജ് എത്തിചേരാന്‍ വളരെ കുറച്ച് ബസ്സുകള്‍ മാത്രമേ മുമ്പ് ഉണ്ടായിരുന്നുള്ളൂ. രോഗികളും വിദ്യാര്‍ത്ഥികളും സ്റ്റാഫുകളും ഉള്‍പ്പെടെയുള്ളവര്‍ പലപ്പോഴും ഓട്ടോയെ ആശ്രയിച്ചാണ് ആശുപത്രിയില്‍ എത്തിയിരുന്നത്.

മെഡിക്കല്‍ കോളേജ് നിന്ന് ചെറായി ,മുനമ്പം, പാലാരിവട്ടം ,എറണാകുളം സ്റ്റാന്‍ഡ് ,എന്നിവിടങ്ങളിലേക്കാണ് പുതിയ ബസ്സ് റൂട്ടുകള്‍. ഇതു ആദ്യപടി മാത്രമാണെന്നും ആശുപത്രിയിലേക്ക് ഇനിയും അധിക ബസ് റൂട്ടുകള്‍ കൊണ്ടു വരുമെന്നും നടപടിയെ സംബന്ധിച്ച് സെന്‍ട്രല്‍ സോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുകുമാരന്‍ പറഞ്ഞു.