പാക്കിസ്ഥാനില്‍ നിര്‍ബന്ധിത വിവാഹം; ഹിന്ദു പെണ്‍കുട്ടിയെ മതപരിവര്‍ത്തനം നടത്തിയതായി പരാതി

pakistan forced marriage

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഹിന്ദു പെണ്‍കുട്ടിയെ മതപരിവര്‍ത്തനം നടത്തി നിര്‍ബന്ധിത വിവാഹം കഴിപ്പിച്ചതായി പരാതി. സിന്ദ് പ്രവിശ്യയിലാണ് സംഭവം. പെണ്‍ക്കുട്ടിയെ തട്ടിക്കൊണ്ട് പോയി നിര്‍ബന്ധിച്ച് ഇസ്ലാം മതം സ്വീകരിപ്പിച്ചതെന്നാണ് ആരോപണം. ഇന്ത്യ ടുഡെയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഒരാഴ്ചക്കിടെ പാക്കിസ്ഥാനില്‍ രണ്ടാം തവണയാണ് നിര്‍ബന്ധിത പരിവര്‍ത്തനം നടത്തുന്നത്. ബിബിഎക്ക് പഠിക്കുന്ന പെണ്‍കുട്ടിയെ സഹപാഠിയും സുഹൃത്തും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി നിര്‍ബന്ധിത വിവാഹം കഴിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 29 ന് കോളേജില്‍ പോയതിന് ശേഷം കുട്ടി മടങ്ങി വന്നില്ലെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ പിതാവാണ് പോലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയെ സംബന്ധിച്ച ഒരു വിവരവും പോലീസിന് കിട്ടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here