കേരളത്തിലെ പ്രളയം പൂര്‍ണമായും മനുഷ്യനിര്‍മ്മിതമല്ലെന്ന് മാധവ് ഗാഡ്ഗില്‍

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഒരു അവസാന റിപ്പോര്‍ട്ടല്ല
കേരളത്തിലെ പ്രളയം പൂര്‍ണമായും മനുഷ്യനിര്‍മ്മിതമല്ലെന്ന് മാധവ് ഗാഡ്ഗില്‍

പശ്ചിമഘട്ടസംരക്ഷണത്തിനായി താന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് തെറ്റായി വ്യഖ്യാനിക്കപ്പെട്ടിട്ടുണ്ടെന്ന് മാധവ് ഗാഡ്ഗില്‍. കേരളത്തിലുണ്ടായ ദുരന്തം പൂര്‍ണമായും മനുഷ്യനിര്‍മ്മിതമാണെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഒരു അവസാന റിപ്പോര്‍ട്ടല്ല, അത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു റിപ്പോര്‍ട്ടിന്മേല്‍ ജനാധിപത്യപരമായ ചര്‍ച്ചകള്‍ നടക്കണമെന്നും വിവര്‍ത്തനം ചെയ്ത കോപ്പി എല്ലാ പഞ്ചായത്തുകള്‍ക്കും കൊടുക്കണമെന്നും താന്‍ നിര്‍ദ്ദേശിച്ചിരുന്നതായും മാധവ് ഗാഡ്ഗില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം കേരളത്തില്‍ കനത്ത മഴയുണ്ടായിരുന്നു. അതിനെത്തുടര്‍ന്ന് ഡാമുകള്‍ തുറക്കാന്‍ അധികൃതര്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. ശരിയല്ലാത്ത തരത്തില്‍ റിസര്‍വ്വോയര്‍ മാനേജ്‌മെന്റ് നടത്തിയത് ഒരു കാരണം മാത്രമാണ്. ദുരന്തത്തില്‍ മനുഷ്യനും പങ്കുണ്ടെന്ന് മാത്രമേ പറയാനാകൂ എന്നും മാധവ് ഗാഡ്ഗില്‍ അഭിപ്രായപ്പെട്ടു. രണ്ടു പ്രളയത്തിനുശേഷമെങ്കിലും പശ്ചിമഘട്ട സംരക്ഷണം ആവശ്യമാണെന്ന നിലപാടിലേക്കു കേരളം എത്തുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.