കേരളത്തിന്റെ പുതിയ ഗവര്‍ണര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും

കേരളത്തിന്റെ 22-ാമത് ഗവര്‍ണര്‍ ആയി ആരിഫ് മുഹമ്മദ് ഖാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനു മുമ്പാകെ നാളെ 11 മണിക്കാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്
ആരിഫ് മുഹമ്മദ് ഖാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. സത്യപ്രതിജ്ഞക്കായി കേരളത്തിലെത്തിയ അദ്ദേഹം മന്ത്രിമാരോട് സംസാരിച്ച ശേഷം രാജ്ഭവനിലേക്ക് പോയി.

കേരളത്തിന്റെ 22-ാമത് ഗവര്‍ണര്‍ ആയി ആരിഫ് മുഹമ്മദ് ഖാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനു മുമ്പാകെ നാളെ 11 മണിക്കാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.

മുന്‍ ഗവര്‍ണര്‍ പി സദാശിവം പദവിയുടെ കാലാവധി പൂര്‍ത്തിയാക്കി കേരളത്തില്‍ നിന്നു മടങ്ങിയിരുന്നു. എന്നാല്‍ നിലവില്‍ പുതിയ ഗവര്‍ണര്‍ ചുമതല ഏല്‍ക്കുന്നതു വരെ സദാശിവം തന്നെയാണ് സാങ്കേതികമായി ഗവര്‍ണര്‍ സ്ഥാനത്തുള്ളത്.