ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ സിബിഐ കസ്റ്റഡിയിലെടുത്ത ചിദംബരത്തിനെ കസ്റ്റഡിയില്‍ നിന്ന് ഒഴിവാക്കുന്നതിന് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ഭാനുമതി, ജസ്റ്റിസ് എഎസ് ബോപ്പണ്ണ എന്നിവരടങ്ങുന്ന ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. എന്നാല്‍ ചിദംബരത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കീഴ്‌ക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
മൂന്ന് ദിവസത്തെ വാദത്തിന് ശേഷമാണ് സുപ്രീംകോടതി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുന്നത്. നിലവില്‍ സിബിഐ കസ്റ്റഡിയില്‍ ഉള്ള ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്.
അന്വേഷണ ഏജന്‍സി കേസുമായി ബന്ധപ്പെട്ട രേഖകള്‍ കോടതിക്ക് കൈമാറിക്കഴിഞ്ഞു. ഈ രേഖകള്‍ കോടതിക്ക് പരിശോധിക്കാമെങ്കിലും ഇത് തെളിവുകള്‍ പരസ്യപ്പെടുത്തുന്നതിന് തുല്യമാകുമെന്നതിനാല്‍ ഇതുവരെ കോടതി പരിശോധിച്ചിട്ടില്ല.
Content Highlights: The Supreme court rejected P Chidambaram’s plea for an anticipatory bail in enforcement case.