പൂച്ചക്ക് പശുവിൻ പാലു കൊടുക്കരുത്

മനുഷ്യനെ പോലെ തന്നെ മിക്ക പൂച്ചകള്‍ക്കും ലാക്ടോസ് ഇന്‍ടോളറന്‍സ് ഉണ്ട്. എന്നാല്‍ പശുവിന്‍ പാലുല്‍പ്പന്നങ്ങള്‍ എല്ലാം തന്നെ ദഹിപ്പിക്കുവാനുള്ള എന്‍സൈമുകള്‍ പൂച്ചകള്‍ക്ക് ഇല്ല എന്നതാണ് സത്യം.

വീട്ടിലെ വളര്‍ത്തു പൂച്ചക്ക് പാലു കൊടുക്കുന്ന ശീലമുള്ളവരാണ് നമ്മളില്‍ പലരും. എന്നാല്‍ പൂച്ചക്ക് പാലു കൊടുക്കരുതെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. പശുവിന്‍ പാല് പൂച്ചക്ക് കൊടുക്കുന്നത് നല്ലതല്ലത്രെ.

മനുഷ്യനെ പോലെ തന്നെ മിക്ക പൂച്ചകള്‍ക്കും ലാക്ടോസ് ഇന്‍ടോളറന്‍സ് ഉണ്ട്. എന്നാല്‍ പശുവിന്‍ പാലുല്‍പ്പന്നങ്ങള്‍ എല്ലാം തന്നെ ദഹിപ്പിക്കുവാനുള്ള എന്‍സൈമുകള്‍ പൂച്ചകള്‍ക്ക് ഇല്ല എന്നതാണ് സത്യം.

പശുവിന്‍ പാലുകൊണ്ടുള്ള ഉല്‍പ്പന്നങ്ങളില്‍ കാണുന്ന ഒരു തരം പഞ്ചസാരയാണ് ലാക്ടോസ്. പൂച്ചകള്‍ പശുവിന്‍ പാല് കുടിക്കുമ്പോള്‍ ഇത് ദഹിപ്പിക്കാനാവാതെ ഇവയ്ക്ക് വയറുവേദനയും വയറിളക്കവും ഉണ്ടാവുക പതിവാണ്.

പൂച്ചകള്‍ കഴിക്കുന്ന പാല് ദഹിക്കാതെ വയറില്‍ കെട്ടിക്കിടക്കുന്നു. ഇത് ബാക്ടീരിയകള്‍ ഫെര്‍മെന്റ് ചെയ്യപ്പെടുന്നു. ഇതാണ് നമ്മുടെ പാവം പൂച്ചകള്‍ക്ക് വയറിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നത്. പാല് കുടിച്ച് എട്ടുമുതല്‍ 12 മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പൂച്ചകള്‍ക്ക് വയറില്‍ പ്രശ്‌നം ഉണ്ടാവാറുണ്ടെന്നാണ് പറയുന്നത്.

എന്നാല്‍ എല്ലാ പൂച്ചകള്‍ക്കും ഈ പ്രശ്‌നം ഉണ്ടാവാറില്ലെന്നും പറയുന്നു. എന്നാല്‍ പ്രശ്നങ്ങൾ ഉണ്ടായാല്‍ തന്നെ പൂച്ചകള്‍ക്ക് നമ്മളോട് വന്ന് പറയാന്‍ കഴിയില്ലെന്നുള്ളതു കൊണ്ടു തന്നെ പാവം പൂച്ചകള്‍ വയറിലെ പ്രശ്‌നം അനുഭവിക്കേണ്ട അവസ്ഥയാണ്.

ഇനിമുതൽ നമ്മുടെ വീട്ടിലെ ഓമനമൃഗത്തിന്റെ ഭക്ഷണത്തില്‍ നിന്നും പശുവിന്‍ പാലും ചീസും മറ്റു പാലുല്‍പ്പന്നങ്ങളും ഒഴിവാക്കുന്നതായിരിക്കും നല്ലത്. ഇതെല്ലാം നല്‍കുന്നതിനു പകരം പൂച്ചകള്‍ക്ക് ഇഷ്ടമുള്ള മറ്റു ഭക്ഷണസാധനങ്ങള്‍ ഇനിമുതല്‍ നല്‍കാവുന്നതാണ്. ഒരിക്കലും പൂച്ച പാല് രുചിയോടെ കുടിക്കുന്നുണ്ടല്ലോ എന്നോര്‍ത്ത് ആശ്വസിക്കുകയും അരുത്.

Content Highlights: Do not give cow milk to cats. Lactose Intolerance: Why Milk Is Bad For Cats