ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ramnath kovind congratulate ISRO team on chandrayaan 2

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ ദൗത്യത്തില്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ ഭാഗമായി ഐ എസ് ആര്‍ ഒയിലെ മുഴുവന്‍ അംഗങ്ങളും പ്രകടിപ്പിച്ചത് അനുകരണീയമായ പ്രതിബദ്ധതയും ധൈര്യവുമാണെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യം ഐ എസ് ആര്‍ ഒയുടെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനിക്കുന്നു. എല്ലാം ശുഭമായി അവസാനിക്കട്ടെ. രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു. ഐ എസ് ആര്‍ ഒയിലെ ശാസ്ത്രജ്ഞരുടെ ആവേശവും ആത്മ സമര്‍പ്പണവും ഏതൊരു ഇന്ത്യക്കാരനും പ്രചോദനമാകുന്നതാണെന്ന് കോണ്‍ഗ്രസ് നോതാവ് രാഹുല്‍ ഗാന്ധിയും ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here