വലിപ്പാട്ടുമായി ഇന്ദ്രജിത്ത്; ആഹായുടെ പ്രെമോ സോങ് പുറത്ത്

ഓണാഘോഷങ്ങള്‍ക്ക് ആവേശം പകര്‍ന്ന് ഇന്ദ്രജിത്ത് നായകനാകുന്ന ചിത്രം ആഹായുടെ പ്രെമോ സോങ് റിലീസായി. വലിപ്പാട്ട് എന്ന ടൈറ്റിലില്‍ പുറത്തിറങ്ങിയ ഗാനത്തിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ജുബ്രിത്ത് നമ്രടത്തിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ആകാഷ് – ആഷിഷ് എന്നിവര്‍ ചേര്‍ന്നാണ്. ഇന്ദ്രജിത്തും ഹരി ശങ്കറും ചേര്‍ന്നാണ് ആലാപനം.

വടംവലി പ്രമേയമാക്കി പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ‘ആഹാ’ നിര്‍മ്മിക്കുന്നത് സാ സാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേം എബ്രഹാമാണ്. തിരക്കഥ ഒരുക്കിയിരിക്കുന്നത് ടോബിത് ചിറയത്താണ്. വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിലൂടെ നായകനായ അമിത് ചക്കാലക്കല്‍, ജേക്കബിന്റെ സ്വര്‍ഗരാജ്യം, ധ്രുവങ്ങള്‍ 16, രണം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അശ്വിന്‍ കുമാര്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Content Highlight: Aha movie promo song released