ഇന്ദ്രജിത്ത് സുകുമാരൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം ‘ആഹാ’ ‘ടീസർ പുറത്ത്

ഇന്ദ്രജിത്ത് സുകുമാരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വടംവലി പ്രധാന പ്രമേയമായ ചിത്രം ആഹായുടെ ടീസർ പുറത്തിറങ്ങി. പ്രണയത്തിനും, കുടുംബ ബന്ധങ്ങൾക്കും വളരെ പ്രാധാന്യമുള്ള കഥയുമായാണ് ആഹാ പ്രേക്ഷകരിലേക്കെത്തുന്നത്. ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, മനോജ് കെ ജയൻ എന്നിവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൻ്റെ തിരക്കഥ നിർവഹിക്കുന്നത് ടോബിത് ചിറയാത്താണ്. രാഹുൽ ബാലചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ സംഗീതം സയനോര ഫിലിപ്പ് നിർവഹിക്കുന്നു.

Content Highlights; aaha movie official teaser released