വളർത്തുനായയുള്ള അല്ലെങ്കിൽ ഒരു വളർത്തു നായയെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉത്തർപ്രദേശിലെ ഗാസിയാബാദ് നിവാസികൾക്ക് ഇനിമുതൽ നൽകേണ്ടത് 5,000 രൂപ. നായയെ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ അതിന് പിഴയായി 500 രൂപയും നൽകണം.
വളർത്തുമൃഗങ്ങളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ഗാസിയാബാദ് മുനിസിപ്പൽ കോർപ്പറേഷൻ വെള്ളിയാഴ്ച നടത്തിയ യോഗത്തിൽ ഇവയുടെ എണ്ണം നിയന്ത്രിക്കാനുള്ള മാർഗം നിർദ്ദേശിക്കാൻ കൗൺസിലർമാരോട് ആവശ്യപ്പെട്ടിൻ്റെ ഭാഗമായാണ് ഈ തീരുമാനം.
വളർത്തുമൃഗ ഉടമകൾക്ക് രജിസ്ട്രേഷനായി പ്രതിവർഷം 5,000 രൂപ ഈടാക്കണമെന്നായിരുന്നു കൗൺസിലർമാരുടെ നിർദ്ദേശം. മാത്രമല്ല പാർക്കുകളിലോ റോഡുകളിലോ നായകളെ മലമൂത്രവിസർജ്ജനം നടത്തിക്കുന്നതിനും 500 രൂപ പിഴയടയ്ക്കണമെന്നും പലരും നിർദ്ദേശിച്ചു.
നിർദ്ദേശങ്ങൾ ബൈലോകളായി പട്ടികപ്പെടുത്തിയ ശേഷം പരിഗണിച്ച് പ്രാബല്യത്തിൽ വരുത്തുമെന്നാണ് കോർപ്പറേഷൻ അധികൃതർ അറിയിച്ചിരിക്കുന്നത്. വളർത്തുമൃഗങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ദില്ലിയും ഗുരുഗ്രാമും ഇതിനകം നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ദില്ലിയിലും ഗുരുഗ്രാമിലും വാർഷിക രജിസ്ട്രേഷൻ ഫീസ് 500 രൂപയാണ്.
Content Highlights: Ghaziabad residents who have a pet dog or are planning to own one may soon have to pay Rs 5,000 to keep their pets.