പ്ലാസ്റ്റിക് മുളയും ചേര്‍ത്തൊരു മനോഹര ശൗചാലയം

3500 പ്ലാസറ്റിക് കുപ്പികളും
പ്ലാസ്റ്റിക് ബോട്ടിലുകളും മുളയും ചേര്‍ത്തൊരു മനോഹര ശൗചാലയം

3500 പ്ലാസറ്റിക് കുപ്പികളും മുളയും ചേര്‍ത്തുവെച്ച് മനോഹരമായ ഒരു ശൗചാലയം ഉണ്ടാക്കിയിക്കുകയാണ് അരികുവല്‍ക്കരിപ്പെട്ട ഒരു പറ്റം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഒരു കുഞ്ഞു സ്കൂൾ. മഹാരാഷ്ട്രയിലെ വൈതര്‍ണ ഡാമിന് സമീപത്തുള്ള വൈതര്‍ണ ആശ്രമശാലയിലാണ് സംഭംവം. 

വെള്ളം ഉള്‍പ്പടെ പ്രാഥമികമായ ആവശ്യങ്ങള്‍ പോലും ലഭ്യമാകാത്ത സാഹചര്യമാണ് 35 പെണ്‍കുട്ടികളും 234 ആണ്‍കുട്ടികളും പഠിക്കുന്ന ഈ മലയോര സ്കൂളിൽ ഉണ്ടായിരുന്നത്. പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഒരു പ്രത്യോക ശൗചാലയം ഇല്ലാതിരുന്നത് പെണ്‍കുട്ടികളെ വളരെയധികം അലട്ടിയിരുന്നു. 35 പെൺകുട്ടികൾ മാത്രമാണുള്ളത് എന്ന കാരണത്താലാണ് ഇവര്‍ക്ക് ഒരു  പ്രത്യേക ശൗചാലയം അനുവദിക്കാതിരുന്നത്. 

ഈ സാഹചര്യത്തിലാണ് ഒരു എന്‍.ജി.ഒയുടെ സഹായത്തോടെ  3500 പ്ലാസ്റ്റിക് കുപ്പികളും മുളയും ചേര്‍ത്തുവെച്ച് മനോഹരമായ ഒരു ശൗചാലയം ഉണ്ടാക്കുന്നത്. കുപ്പികളില്‍ കല്ലും മണ്ണും നിറച്ചു. ഉറപ്പിച്ചു നിര്‍ത്താന്‍ മുളയും ഉപയോഗിച്ചു. ദിനംപ്രതി ലക്ഷക്കണക്കിന് പ്ലാസ്റ്റിക് ബോട്ടിലുകളാണ് ഒറ്റത്തവണത്തെ  ഉപയോഗ ശേഷം നമ്മുടെ രാജ്യത്ത് ശേഷം വലിച്ചെറിയപ്പെടുന്നത്.  ഇവയെല്ലാം എങ്ങനെ നിയന്ത്രിക്കാം എന്നതിന് ഒരു ഉദാഹരണമാണ് ഈ കൊച്ചു സംരംഭം.