മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം; 13 മരണം

covid hospital fire in maharashtra

മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം. 13 രോഗികള്‍ മരിച്ചു. ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന 17 പേരിലെ 13 പേരാണ് മരിച്ചത്. പുലര്‍ച്ചെ 3 മണിക്കാണ് വിജയ് വല്ലഭ ആശുപത്രിയിലെ ഐസിയു വാര്‍ഡില്‍ തീപിടുത്തമുണ്ടായത്. ഗുരുതരാവസ്ഥയിലുള്ള മറ്റ് രോഗികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അതേസമയം സംഭവത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അന്വേഷണം പ്രഖ്യാപിച്ചു.

Content Highlights; covid hospital fire in maharashtra