കോവിഡ് കേസുകള്‍ ഉയരുന്നു; കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മഹാരാഷ്ട്രയും രാജസ്ഥാനും 

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വിവിധ സ്ഥലങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജസ്ഥാന്‍ സര്‍ക്കാര്‍ മാര്‍ച്ച് 21 വരെ ജോധ്പൂരില്‍ 144 പ്രഖ്യാപിച്ചു. അമരാവതി, മുംബൈ, നാഗ്പൂര്‍, പൂണെ, പിംപ്രി ചിഞ്ച്വാഡ്, നാസിക്, ഔറംഗബാദ്, താനെ, നവി മുംബൈ, കല്യാണ്‍-ഡോംബിവ്ലി, അകോല, യവത്മല്‍, വാഷിം, ബുല്‍ധാന എന്നിവിടങ്ങളില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി.  

മാസ്‌ക് ധരിക്കല്‍, സാമൂഹ്യ അകലം പാലിക്കല്‍ തുടങ്ങിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ആവശ്യസേവനങ്ങള്‍ക്ക് പുറമെ സ്‌കൂളുകളും കോളേജുകളും മാത്രമെ പ്രവര്‍ത്തിക്കാന്‍ പാടുള്ളു എന്ന് ജോധ്പൂര്‍ പോലീസ് നിർദേശിച്ചിട്ടുണ്ട്. മതപരവും സാമൂഹ്യപരവും രാഷ്ട്രീയപരവുമായ എല്ലാ കൂടിച്ചേരലുകളും സംസ്ഥാനത്ത് നിരോധിച്ചു. 

ഇരു സംസ്ഥാനങ്ങളിലും കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അയല്‍ സംസ്ഥാനങ്ങള്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആര്‍.ടി.പി.സി ആര്‍ നെഗറ്റീവ് ടെസ്റ്റ് സമര്‍പ്പിക്കണമെന്നും കര്‍ണാടക നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയില്‍ അഞ്ച് ചെക്ക് പോസ്റ്റുകളും കര്‍ണാടക സ്ഥാപിച്ചിട്ടുണ്ട്. മധ്യപ്രദേശും ഗുജറാത്തും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

content highlights: Night curfew to travel restrictions, Maharashtra and Rajasthan take fresh guard against Covid-19