മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും കോൺഗ്രസ്സ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും ഐ.എൻ.എക്സ് മീഡിയ കേസ്സിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പി. ചിദംബരത്തെ കാണാൻ തിഹാർ ജയിലിലെത്തി. ചിദംബരത്തിൻെ്റ മകൻ കാർത്തിക്കും അദ്ദേഹത്തെ കാണാൻ തിഹാർ ജയിലിൽ എത്തിയിരുന്നു.
സോണിയ ഗാന്ധിക്കും മൻമോഹൻ സിങ്ങിനും ട്വിറ്ററിലൂടെ അദ്ദേഹം നന്ദി അറിയിച്ചു. ട്വിറ്ററർ കൈകാര്യം ചെയ്യുന്നത് ചിദംബരത്തിൻെ്റ കുടുംബമാണ്. “എൻെ്റ പിതാവിനെ സന്ദർശിച്ചതിനും പിന്തുണ നൽകിയത്തിനും മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനും സോണിയ ഗാന്ധിക്കും എൻെറയും എൻെ്റ കുടുംബത്തിൻെ്റയും ഒരായിരം നന്ദിയുണ്ട്. ഈ രാഷ്ട്രിയ പോരാട്ടത്തിൽ ഇത് ഞങ്ങൾക്ക് വലിയോരു പ്രോത്സാഹനമാണ്” ചിദംബരത്തിൻെ്റ മകൻ ട്വീറ്റ് ചെയ്യ്തു.
“സോണിയ ഗാന്ധിയും മൻമോഹൻ സിങ്ങും എന്നെ കാണാനെത്തി. കോൺഗ്രസ്സ് പാർട്ടി ഊർജ്ജസ്വലമായും ധീരമായുമുള്ളിടത്തോളം കാലം ഞാനും ശക്തനും ധീരനുമായിരിക്കും” എന്നും പി ചിദംബരൻ ട്വിറ്ററിലൂടെ പറഞ്ഞു.