ഇനി മുതല്‍ പ്രവാസികൾക്കും ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാം

ആധാർ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയാണ് ഉത്തരവ് പുറത്തിറക്കിയത്.

ആറ് മാസം തുടര്‍ച്ചയായി നാട്ടിലുണ്ടാകണമെന്ന വ്യവസ്ഥ കൂടാതെ പ്രവാസികൾക്ക് ആധാർ കാർഡ് അനുവദിക്കുന്നതിനുള്ള ഉത്തരവ് പുറത്തിറക്കി. ആധാർ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയാണ് ഉത്തരവ് പുറത്തിറക്കിയത്.  നേരത്തെ ഇത് ഇന്ത്യയിലെ സ്ഥിരതാമസക്കാര്‍ക്ക് മാത്രമായിരുന്നു. ഇനി മുതല്‍ നാട്ടിലെത്തുന്ന പ്രവാസികൾക്കും ആധാർ കാർഡിന് അപേക്ഷിക്കാം. 

പാസ്പോർട്ട്, താമസ രേഖ, ജനന തീയതി തെളിയിക്കുന്ന രേഖ എന്നിവയോടൊപ്പം അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ അപേക്ഷിക്കുന്ന സമയത്ത് സമര്‍പ്പിച്ച ഇന്ത്യന്‍ വിലാസത്തില്‍ ആധാര്‍ നമ്പര്‍ അടങ്ങിയ കത്ത് അപേക്ഷകര്‍ക്ക് ലഭിക്കും. 

Content Highlights: Henceforth the expatriates too can apply for Aadhar card.