വനിതാ വിനോദ സഞ്ചാരികൾക്ക് സൗദിയിൽ ഇനി മുതൽ പർദ നിർബന്ധമാക്കില്ല

നാഷണൽ ഹെറിറ്റേജ് പ്രസിഡന്റ അഹമ്മദ് അൽ ഖത്തീബാണ് ഇക്കാര്യം അറിയിച്ചത്.

സൗദിയിലേക്ക് വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന വനിതകളായ വിനോദ സഞ്ചാരികൾക്ക് ഇനി മുതൽ പർദ നിർബന്ധമാക്കില്ല. നാഷണൽ ഹെറിറ്റേജ് പ്രസിഡന്റ അഹമ്മദ് അൽ ഖത്തീബാണ് ഇക്കാര്യം അറിയിച്ചത്.  പർദ ധരിക്കുന്ന കാര്യത്തിൽ ഇനി മുതൽ വിനോദ സഞ്ചാരികളെയോ സൗദിയിൽ കഴിയുന്ന വിദേശികളെയോ നിർബന്ധിക്കില്ലെന്നും എന്നാൽ മാന്യമായ വസ്ത്രം ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

 മാന്യമായ വസ്ത്രരീതിയെ കുറിച്ച് വിദേശികളെ മുൻകൂട്ടി അറിക്കുകയും, മാന്യമായ വസ്ത്രധാരണവുമായി ബന്ധപ്പെട്ട വ്യവസ്ഥകളെ കുറിച്ചും അതിനുള്ള മാർഗനിർദേശങ്ങളെ കുറിച്ചും സർക്കാർ പ്രഖ്യാപിക്കുമെന്നും അദേഹം പറഞ്ഞു. കൂടാതെ ഇതിന്റെ നിയമങ്ങൾ പരസ്യപെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Parda for women tourists is no longer mandatory in Saudi.