മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം സന്ദർശകരെ സ്വാഗതം ചെയ്ത് ദുബായ്

Special passport stickers to give Dubai tourists, visitors 'a warm welcome to your second home’

കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് മുതൽ സന്ദർശകരെ സ്വാഗതം ചെയ്ത് ദുബായ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മാർച്ച് 24 മാണ് യുഎഇ വ്യോമ ഗതാഗതം നിർത്തി വെച്ചത്. ഇന്ന് മുതൽ സന്ദർശകരെ അനുവദിക്കുന്നതോടെ ദുബായിലെ മാളുകളും, ഹോട്ടലുകളും, അമ്യൂസ്മെൻ്റ് പാർക്കുകളും, ഉല്ലാസ കേന്ദ്രങ്ങളുമൊക്കെ സുരക്ഷിതമായി സഞ്ചാരികളെ സ്വികരിക്കാൻ തയ്യാറായിരിക്കുകയാണ്. വിമാനത്താവളങ്ങളിൽ അതീവ സുരക്ഷയും ജാഗ്രതയുമാണ് യുഎഇ താമസകാര്യ- വിദേശകാര്യ ഡയറക്ടറേറ്റ് ഏർപെടുത്തിയിരിക്കുന്നതെന്ന് ദുബായ് മീഡിയാ ഓഫിസ് അറിയിച്ചു.

കൊവിഡ് വ്യാപനം തടയുന്നതിനുള്ള എല്ലാ വിധ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ദുബായ് ടൂറിസം അറിയിച്ചു. ദുബായ് ആസ്ഥാനമാക്കിയുള്ള വിമാനക്കമ്പനികൾ വിവിധ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. എമിറേറ്റ്സ് 51 നഗരങ്ങളിലേക്കും ഫ്ലൈ ദുബായ് 17 നഗരങ്ങളിലേക്കും ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്. യാത്രക്കാരെല്ലാം പുറപെടുന്നതിന് മുൻപായി 96 മണിക്കൂറിനിടെ കൊവിഡ് പിസിആർ പരിശോധനയ്ക്ക് വിധേയമാകുകയും വൈറസ് ബാധയില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് യാത്രയിൽ കരുതുകയും വേണം. കുട്ടികൾക്കുൾപെടെ എല്ലാവർക്കും ഇത് ബാധകമാണ്.

Content Highlights; Special passport stickers to give Dubai tourists, visitors ‘a warm welcome to your second home’