ദുബായില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമായി കേരളത്തിലെത്തിയ നാല് പേര്‍ക്ക് കൊവിഡ് ലക്ഷണം

തിരുവനന്തപുരം: സംസ്ഥാനത്ത് ദുബായില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമായി എത്തിയ നാല് പേര്‍ക്ക് കൊവിഡ് രോഗലക്ഷണം. ദുബായില്‍ നിന്ന് എത്തിയ തിരുവനന്തപുരം സ്വദേശികളായ രണ്ടുപേര്‍ക്കും ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ കോഴിക്കോട് എത്തിയ രണ്ടുപേര്‍ക്കുമാണ് രോഗലക്ഷണമുള്ളത്. നാലുപേരെയും ആശുപത്രികളിലേക്ക് മാറ്റി.

ഡല്‍ഹി, ജയ്പൂര്‍ ട്രെയിനുകളിലായി വിവിധ ജില്ലക്കാരായ 523 മലയാളികളാണ് കോഴിക്കോട്ട് മടങ്ങിയെത്തിയത്. ദുബായില്‍ നിന്ന് ഇന്നലെ തിരുവനന്തപുരത്ത് എത്തിയ വിമാനത്തില്‍ 180 യാത്രക്കാരുണ്ടായിരുന്നു. ഇവരില്‍ 106 പേരെ ഹോം ക്വാറന്റൈനിലും 72 പേരെ കെയര്‍ സെന്ററുകളിലേക്കും മാറ്റി.

Content Highlight: 4 Shows symptoms of Covid who came from Dubai

LEAVE A REPLY

Please enter your comment!
Please enter your name here