തന്റെ വ്യക്തിജീവിതത്തിലെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുന്ന താരങ്ങളിൽ ഒരാളാണ് ജയസൂര്യ. അത്തരത്തിലൊരു രസകരമായ വിശേഷവുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ. മേക്കപ്പ് ചെയ്യിക്കാനായി ഒരിക്കലും മക്കളുടെ മുന്നിൽ ഇരുന്ന് കൊടുക്കരുത്, നമ്മളെ നശിപ്പിച്ചു കളയും എന്ന കുറിപ്പിനൊപ്പം, മകള്‍ വേദയ്ക്ക് മുന്നില്‍ മേക്കപ്പ് ഇടാൻ ഇരുന്ന് കൊടുത്തതിന്റെ രസകരമായ വീഡിയോയും ചിത്രവുമാണ് ജയസൂര്യ പങ്കുവെച്ചിരിക്കുന്നത്.
തന്റെ മുഖത്ത് എന്താണ് ചെയ്യുന്നതെന്ന് താരം മകളോട് ചോദിച്ചിക്കുമ്പോൾ ഫേഷ്യല്‍ ചെയ്യുകയാണെന്ന അവളുടെ മറുപടി. ശേഷം, അങ്ങനെ ചെയ്താല്‍ എന്ത് സംഭവിക്കുമെന്ന് ചോദിച്ചപ്പോള്‍ വെളുക്കുമെന്നും വേദ. തുടർന്ന്, അമ്മയുടെ ഷോപ്പിങ് കഴിയുമ്പോഴും താന്‍ വെളുക്കാറുണ്ടെന്ന താരത്തിന്റെ രസകരമായ വാക്കുകളും. മേക്ക് അപ്പ് ചെയ്യുന്നതിന്റെ വീഡിയോയും അതിനുശേഷമുള്ള ചിത്രവും താരം തന്റെ ഫെയ്‌സ്ബുക്കില്‍ പേജിലൂടെയാണ് പങ്കുവെച്ചത്.
???
Posted by Jayasurya on Sunday, 29 September 2019
make up ചെയ്യിക്കാനായി ഒരിക്കലും മക്കളുടെ മുന്നിൽ ഇരുന്ന് കൊടുക്കരുത് ..നമ്മളെ നശിപ്പിച്ചു കളയും ????❤️❤️❤️
Posted by Jayasurya on Sunday, 29 September 2019
Content Highlights: Actor Jayasurya is sharing a fun video and picture that, he sitting down in front of his daughter Veda to put makeup.