സാംസങ്ങ് മൊബൈലിന്റെ ഫോള്‍ഡബിള്‍ സ്ക്രീന്‍ സ്മാര്‍ട്ഫോണായ ‘സാംസങ്ങ് ഫോള്‍ഡ്’ ഇന്ത്യയിലെത്തുന്നു. ഫെബ്രുവരിയിൽ സാന്‍ ഫ്രാന്‍സിസ്കോയിലെ ബില്‍ ഗ്രഹാം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് 4.6 ഇഞ്ചിന്റേയും 7.3 ഇഞ്ചിന്റേയും സ്ക്രീനുകളുമായി സാംസങ് ഗ്യാലക്സി ഫോള്‍ഡ് ആദ്യം പ്രദര്‍ശിപ്പിക്കുന്നത്.
ആപ്പ് കൻട്യൂനിറ്റി എന്ന സംവിധാനത്തിലൂടെ സ്മാർട്ഫോണായും ടാബ്ലറ്റായും ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലാണ് ഫോണിന്റെ നിർമ്മാണം. മൂന്ന് ആപ്ലിക്കേഷനുകള്‍ ഒരേ സമയം ഉപയോഗിക്കാന്‍ സൗകര്യം ഒരുക്കുന്ന ആദ്യ സ്മാര്‍ട്ഫോണാണിത്.
ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോൺ നിവർത്തുകയാണെങ്കിൽ വലിയ സ്ക്രീനിലേയ്ക്കും മടക്കിയാൽ ചെറിയ സ്ക്രീനിലേയ്ക്കും കണ്ടെന്റ് വളരെ എളുപ്പത്തിൽ മാറും. എന്നാൽ വലിയ സ്ക്രീനിൽ മടക്കിന്റെ അടയാളങ്ങൾ ഒന്നും തന്നെ ഉണ്ടാവുകയുമില്ല. 16 എംപി, 12 എംപി, 12 എംപി എന്നിങ്ങനെ മൂന്ന് പിൻ ക്യാമറകളും, 10 എംപിയുടെ ഒരു സെൽഫി ക്യാമറയുമാണ് ഇതിനുള്ളത്.
512 ജീബി ഇന്റേണല്‍ സ്റ്റോറേജും 4,300 എംഎഎച്ച് ബാറ്ററിശേഷിയുമാണുള്ളത്. ആന്‍ഡ്രോയ്ഡ് പൈ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 1980 ഡോളറാണ് ഇപ്പോഴത്തെ ഫോണിന്റെ ആഗോള വില. അതായത് 1,41,300 രൂപ. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ ഇതിന് 1,40,000 മുതൽ 1,50,000 വരെ വില പ്രതീക്ഷിക്കാം.
ഫോണിന്റെ സ്ക്രീന്‍ പ്രശ്നം ഉയര്‍ന്ന് വന്ന് വിവാദമായ സാഹചര്യത്തിലാണ് ഏപ്രില്‍ മാസത്തില്‍ വിപണിയില്‍ എത്തിക്കാനുള്ള ശ്രമം നടക്കാതെ പോയത്. എന്നാൽ ഇപ്പോള്‍ ഫോണ്‍ പുറത്തിറക്കുമ്പോള്‍ സ്ക്രീന്‍ സംബന്ധയായ ഫോണിന്റെ ഏത് പ്രശ്നത്തിലും 70 ശതമാനം ചിലവ് സാംസങ്ങ് വഹിക്കുന്ന ഒരു ഓഫറും നടപ്പിലാക്കും എന്നാണ് റിപ്പോര്‍ട്ട്.
Content Highlights: Samsung’s foldable screen smartphone coming to India.